കെസ്റ്റർ നയിക്കുന്ന ലൈവ് മ്യൂസിക്ക് ഇന്ന് വൈകുന്നേരം ഫിലദെൽഫിയയിൽ
ഫിലദെൽഫിയ: കാർവിങ് മൈൻഡ്‌സ് എന്റർടൈൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് ബി ആൻഡ് എസ് എന്റർടൈൻമെന്റിന്റെ ആഭിമുഖ്യത്തിൽ പ്രശസ്തനായ ഗായകൻ കെസ്റ്ററും, സിസ്റ്റർ എലിസബത്ത് രാജുവും നയിക്കുന്ന ലൈവ് സംഗീത പ്രോഗ്രാം ഇന്ന് വൈകിട്ട് ആറു മണിക്ക് ഫിലദെൽഫിയ സീറോ മലബാർ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. കെസ്റ്ററോടൊപ്പം പ്രസിദ്ധരായ ഓർക്കസ്ട്ര ടീം സുനിൽ സോളമൻ, യേശുദാസ് ജോർജ്, ജോസി ആലപ്പുഴ, പന്തളം ഹരികുമാർ എന്നിവരും ഉണ്ടായിരിക്കും.