“റിവൈവ് ഒട്ടാവ 2019” – ആത്‌മീയ സംഗമം

ഒട്ടാവ: കാനഡയുടെ തലസ്ഥാനനഗരമായ ഒട്ടാവയിലുള്ള ദൈവമക്കളുടെ കൂട്ടായ്മയായ Kerala Christian Fellowship-ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നാലാമത് വാർഷിക കൺവൻഷൻ ആഗസ്റ്റ് മാസം 22 മുതൽ 24 വരെ നടത്തപ്പെടുന്നു.

ഈ കൺവൻഷന്റെ ചിന്താവിഷയമായി തിരഞ്ഞെടുത്തിരിക്കുന്ന വാക്യം സങ്കീർത്തനം 85 : 6, “നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?” എന്നതാണ്. ഈ വാക്യത്തെ അടിസ്ഥാനമാക്കി “റിവൈവ് “എന്ന ചിന്താവിഷയത്തിൽ നിന്നുകൊണ്ട് അനുഗ്രഹീത ദൈവദാസൻ പാസ്റ്റർ പ്രിൻസ്‌ റാന്നി ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു.

കുട്ടികൾക്കായി തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് കാനഡ ഒരുക്കുന്ന VBS എല്ലാ ദിവസവും 9:30 മുതൽ 3 PM വരെ ഉണ്ടായിരിക്കുന്നതാണ്. ശനിയാഴ്ച 5 PM മുതൽ നടക്കുന്ന musical evening-ൽ പല ഭാഷയിലുള്ള ഗാനങ്ങൾ പാടി ആരാധിക്കുവാനുള്ള ഒരവസരമായി ക്രമീകരിച്ചിരിക്കുന്നു.

Bridlewood Community Church (2 Stonehaven Drive, Kanata) ൽ വെച്ചു നടക്കുന്ന ആത്മീയ സംഗമത്തിലേക്കു എല്ലാവരുടെയും പ്രാർത്ഥനയോടുകൂടിയ സഹകരണം സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

കൺവൻഷന്റെ അനുഗ്രഹത്തിനായി പാസ്റ്റർ സാം ജോർജിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : Contact Pr. Sam 613-715-2244, Sebastian 647-393-9919, Varghese 613- 709 -0017.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.