സംസ്ഥാന പി.വൈ.പി.എ ദുരന്ത ഭൂമിയിൽ
വയനാട്: സംസ്ഥാന പി.വൈ.പി.എ യുടെ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളലിൽ അത്യാവശ്യ വസ്തുകകളടങ്ങിയ കിറ്റുകൾ വിതരണം നടത്തി. ആദ്യഘട്ടമെന്ന നിലയിൽ പ്രളയ ദുരിതം അനുഭവിക്കുന്ന വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും കിറ്റുകൾ നൽകുകയും ചെയ്തു. പ്രവർത്തങ്ങൾക്ക് പാസ്റ്റർ തോമസ് തോമസ്(സെന്റർ മിനിസ്റ്റർ വയനാട്), പാസ്റ്റർ പി.വി. സന്തോഷ്(വൈസ് പ്രസിഡന്റ് കൽപ്പറ്റ സെന്റർ) പി.വൈ.പി.എ സ്റ്റേറ്റ് കൗൺസിൽ മെമ്പർ സന്ദീപ് വിളമ്പുകണ്ടം, പി.വൈ.പി.എ കൽപ്പറ്റ സെന്റർ സെക്രട്ടറി ജാൻസി എം.സി, പി.വൈ.പി.എ പ്രവർത്തകരായ ജോനാഥൻ പ്രൈസ് ഈപ്പൻ, റോബിൻ പി. സന്തോഷ് റോഷൻ കൽപ്പറ്റ, ഗ്രേയ്സ് എന്നിവർ നേതൃത്വം നൽകി. തുടന്നുള്ള ദിവസങ്ങളിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് വയനാട്ടിൽ എത്തുകയും കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കുകയും സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നതാണ്.