2019-20 വര്ഷങ്ങളിലേക്കുള്ള അപ്‌കോൺ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
അബുദാബി: പ്രാർത്ഥനാ സംഗമത്തോടെകൂടി അപ്‌കോൺ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മെയ് 4ന് അബുദാബി ഇവാഞ്ജലിക്കൽ ചർച്ചിൽ അപ്‌കോൺ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.എം. സാമുവേലിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് എം.ജെ. ഡോമിനിക് ഉദ്ഘാടനം ചെയ്തു. അപ്‌കോൺ മുൻ പ്രസിഡന്റ് പാസ്റ്റർ എം.എം. തോമസ് മുഖ്യ സന്ദേശം നൽകി.
ബ്രദർ റോബിൻ ലാലച്ചിന്റെ നേതൃത്വത്തിൽ അപ്‌കോൺ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
പാസ്റ്റർ മാത്യു ജോർജ്, പാസ്റ്റർ കെ എം ജെയിംസ്, പാസ്റ്റർ വില്യം ജോസഫ്, പാസ്റ്റർ സാം ബഞ്ചമിൻ, പാസ്റ്റർ ജോജി ജോൺസൻ, പാസ്റ്റർ ജയചന്ദ്രൻ, പാസ്റ്റർ ജെയ്സൺ കുഞ്ഞുമ്മൻ, പാസ്റ്റർ ജേക്കബ് ഡാനിയേൽ, പാസ്റ്റർ ശാമുവേൽ എം. തോമസ്, പാസ്റ്റർ ഗിവിൻ തോമസ് എന്നിവർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സെക്രട്ടറി സാം ഈപ്പൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബ്രദർ ഷാജി കൊരുത് നന്ദിയും അറിയിച്ചു.