സുവിശേഷ സദസ്സ് : സുവിശേഷീകരണവുമായി അടൂർ വെസ്റ്റ് സെന്റർ പി വൈ പി എ
അടൂർ: ഗ്രാമസുവിശേഷീകരണത്തിന്റെ ഭാഗമായി അടൂർ വെസ്റ്റ് പി വൈ പി എ യും ഐപിസി ബെഥേൽ തേപ്പുപാറ ലോക്കൽ പി വൈ പി എ യും സംയുക്തമായി സംഘടിപ്പിക്കുന്ന “സുവിശേഷ സദസ്” കൺവെൻഷൻ പാസ്റ്റർ മാത്യുകുട്ടി കെ മാമ്മന്റെ കരിഞ്ചേറ്റിൽ ഭാവനങ്കണത്തിൽ വെച്ച് 2019 മെയ് 12 ഞായർ വൈകിട്ട് 5:30 മുതൽ 8:30 വരെ നടത്തപ്പെടുന്നു. അനുഗ്രഹീത പ്രാസംഗീകൻ പാസ്റ്റർ അജി ആന്റണി മുഖ്യസന്ദേശം നൽകുന്ന മീറ്റിംഗിൽ Br.ജോൺസൻ ഡേവിഡ് നേതൃത്വം നൽകുന്ന പി വൈ പി എ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കുന്നു.