കൊല്ലങ്കോട് സുവിശേഷ പ്രസംഗം നാളെയും മറ്റന്നാളും
കൊല്ലങ്കോട് : പാലക്കാട് ജില്ലയിൽ കൊല്ലങ്കോടിന് സമീപം വട്ടേക്കാട് ദി പെന്തക്കോസ്ത് മിഷൻ സഭയുടെ സുവിശഷ പ്രസംഗം നാളെയും മറ്റന്നാളും (മെയ് 5, 6). വട്ടേക്കാട് ജംഗ്ഷനിൽ ഉള്ള സംഗമം ഓഡിറ്റോറിയത്തിൽ വെച്ചാണ് വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗ യോഗങ്ങൾ നടക്കുന്നത്. സുവിശേഷ യോഗങ്ങളുടെ പ്രചരണാർത്ഥം ഇന്നലെ (വെള്ളിയാഴ്ച) തൃശൂർ സെന്ററിന്റെ ട്രാക്ട് മിനിസ്ട്രിയും നോട്ടീസ് വിതരണവും നടന്നു. കൊല്ലങ്കോട് – നെന്മാറ റോഡിൽ വട്ടേക്കാട് ജംഗ്ഷന് സമീപം പുതുതായി റ്റി പി എം പ്രവർത്തനം ആരംഭിച്ചു. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 7 മണിക്ക് ബൈബിൾ സ്റ്റഡിയും ഞായറാഴ്ച രാവിലെ 7 മണിക്ക് വിശുദ്ധ സഭാ യോഗവും നടത്തപ്പെടുന്നു.