ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാമ്പ് ഇന്ന് ആരംഭിക്കുന്നു
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ വിദ്യാർഥികൾക്കും അധ്യാപകർക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് നാഷണൽ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് രാവിലെ 9.30 മുതൽ 17 ബുധൻ ഉച്ചയ്ക്ക് 1.30 വരെ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. റവ. ജോൺ തോമസ്, പാസ്റ്റർ പി.എം.ജോൺ, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ജോൺസൻ കെ.സാമുവേൽ, റവ. ജോ തോമസ് (ബാംഗ്ലൂർ), സിബി മാത്യു(ബാംഗ്ലൂർ), സിജു തോമസ് ആലഞ്ചേരി, സുവി. ജോബി കെ.സി., റവ.മനു മാത്യു തുടങ്ങിയവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും ‘ജ്ഞാനികളായിരിക്കുക’ (എഫെ.5:15)എന്നതാണ് ക്യാംപ് തീം.
ഇവാ.ഇമ്മാനുവേൽ കെ.ബി.& ടീം സംഗീത പരിശീലനത്തിനു നേതൃത്വം നൽകും. ജൂണിയർ ക്യാംപിലെ (13വയസിൽ താഴെ) സെഷനുകൾ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നയിക്കും.
തീം പ്രസന്റേഷൻ, മിഷൻ ചലഞ്ച്, ഗാന പരിശീലനം, ഗെയിമുകൾ, താലന്തു നൈറ്റ് എന്നീ പൊതു പ്രോഗ്രാമുകൾ കൂടാതെ, വിദ്യാർഥികൾക്കായി പോസറ്റീവ് മെൻറൽ ആറ്റിറ്റ്യൂഡ്, ഹെൽത്തി റിലേഷൻഷിപ്പ്, ഗോൾ സെറ്റിങ്ങ്, പ്രാക്ടിക്കൽ ക്രിസ്ത്യൻ ലൈഫ് തുടങ്ങിയ സെഷനുകളും അധ്യാപകർക്കായി വിദ്യാർഥികളുടെ മന:ശാസ്‌ത്രം, ടീച്ചിങ്ങ് ടെക്നിക്കുകൾ, ആരോഗ്യകരമായ ഗുരുശിഷ്യബന്ധം തുടങ്ങിയ ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. 300 രൂപയാണ് ക്യാംപ് ഫീസ്. 13 വയസിൽ താഴെയുള്ളവർക്ക് 200 രൂപയും. കേരളത്തിൽ നിന്നുള്ളവരെ കൂടാതെ ഇന്ത്യയുടെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.