ഏ.ജി. മലയാളം ഡിസ്ട്രിക്ടിന് എതിരായുള്ള ആരോപണം അടിസ്ഥാനരഹിതം; പാസ്റ്റർ പി.എസ്. ഫിലിപ്പ്
ഷാജി ആലുവിള
പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന്റെ റെജിസ്ട്രേഷൻ സമ്മന്തിച്ചു വ്യാജമായ വാർത്ത ഒരു ചാനലിൽ സംപ്രഷണ ചെയ്തത് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നു. ഈ വാർത്ത അടിസ്ഥാന രഹിതവും വ്യാജവും ആണ്.
220 ൽ പരം രാജ്യങ്ങളിൽ ഏഴു കോടിയിൽ അധികം വിശ്വാസികളും ശുശ്രൂഷകൻ മാരും ഉൾപ്പെട്ടു നിൽക്കുന്ന ഒരു പെന്തെക്കോസ്ത് സഭയാണ് അസംബ്ലീസ് ഓഫ് ഗോഡ്. ഭരണ സൗകര്യാർത്ഥം ഇന്ത്യയിലുള്ള അസംബ്ലീസ് ഓഫ് ഗോഡ് സഭയെ സംസ്ഥാന അടിസ്ഥാനത്തിൽ പല നിലകളിൽ വേർതിരിച്ചിരിക്കുന്നു. അതിൽ ഒന്നാണ് സൗത്തിന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്. ഇതിൽ ഉൾപ്പെട്ടുനിൽക്കുന്ന പ്രവർത്തന മേഖലയാണ് മലയാളം ഡിസ്ട്രിക്ട്. നൂറു വർഷത്തിൽ പരമായി കേരളത്തിൽ അസംബ്ലീസ് ഓഫ് ഗോഡിന്റെ പ്രവർത്തനം ആരംഭിച്ചിട്ട്.
ഇപ്പോൾ ഉയർന്നുവരുന്ന ഈ വാർത്ത ദുഷ്ഠലാക്കോടും, സമൂഹത്തിൽ സഭയെ അപമാനിക്കേണ്ടതിനും കൂടിയതാണെന്നു സഭയുടെ മേലധ്യക്ഷന്മാർ അറിയിച്ചു. 1860 ൽ ബോംബെ സൊസൈറ്റി ആക്ട് പ്രകാരം 2701 നമ്പരായി രെജിസ്റ്റർ ചെയ്തിരിക്കുന്നതാണ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ. സൗത്തിന്ത്യ അസ്സംബ്ലീസ് ഓഫ് ഗോഡിന്റെ കീഴിലാണ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രവർത്തിക്കുന്നത്.
ഇടക്കാലങ്ങളിൽ രേഖകൾ ഗവർമെന്റിൽ സമർപ്പിക്കപ്പെടുവാൻ ഇടയാകാഞതിനാൽ സൗത്തിന്ത്യഅസംബ്ലീസ് ഓഫ് ഗോഡിന്റെ രെജിസ്ട്രേഷൻ മുടങ്ങിയിരുന്നു. എന്നാൽ ഇപ്പോൾ ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി ആയിരിക്കുന്ന റവ. ടി.ജെ. സാമുവേൽ അന്നത്തെ മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി ആയിരുന്ന റവ. തോമസ് ഫിലിപ്പ് എന്നിവർ, രെജിസ്ട്രേഷൻ സംബന്ധിച്ച കേസ് ഉണ്ടായ കാലഘട്ടത്തിൽ ബോംബെ ഹൈകോടതിയുമായി ബന്ധപ്പെട്ടു രെജിസ്ട്രേഷൻ പുനസ്ഥാപിക്കുവാൻ പരിശ്രമിക്കയും കോടതിയുടെ പരിശോധനയിൽ രെജിസ്ട്രേഷൻ ആക്ട് പ്രകാരം 2701/51,52 ആയി രെജിസ്റ്റർ ചെയ്തിട്ടുള്ളതാണെന്നു കണ്ടെത്തിയതിൻ പ്രകാരം രെജിസ്ട്രേഷൻ പുനഃസ്ഥാപിച്ചു നൽകുവാൻ കോടതി വിധിക്കയും ചെയ്തിരുന്നു .നിയമപരമായ നടപടികൾ പൂർത്തീകരിച്ചു പബ്ലിക് ട്രസ്റ്റ് രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് രെജിസ്ട്രേഷൻ ലഭിച്ചുട്ടുള്ളതും ആകുന്നു.
സഭാവളർച്ചക്ക് എതിരെ കരുതിക്കൂട്ടിയുള്ള ഈ കരുനീക്കത്തെ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹം ശക്തമായി അപലപിക്കുന്നു. ആയതിനാൽ ഈ വ്യാജ വാർത്തയുടെ അടിസ്ഥാനത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് സമൂഹം വ്യാകുലപ്പെടേണ്ട കാര്യം ഇല്ലാ എന്ന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് ഹാർവെസ്റ്റ് ടീ.വിക്ക് നൽകിയ അഭിമുഖത്തിൽ പ്രസ്താവിച്ചു.