ഐ.പി.സി നിലമേൽ സെന്റർ കൺവൻഷൻ ആരംഭിച്ചു
നിലമേൽ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നിലമേൽ സെന്റർ 6-മത് വാർഷിക കൺവൻഷൻ ആരംഭിച്ചു. സെന്റർ പ്രസിഡന്റ് പാസ്റ്റർ ജി. തോമസ്കുട്ടി ഉദ്ഘാടനം ചെയ്തു. ഇന്നും ലോകത്തെ പ്രകാശിപ്പിക്കുന്ന നിത്യ വെളിച്ചമാണ് കർത്താവായ യേശുക്രിസ്തു എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പാസ്റ്റർ സുനിൽ എം. അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫിലിപ്പ് പി. തോമസ് വചനം ശുശ്രൂഷിച്ചു. വരും ദിവസങ്ങളിൽ പാസ്റ്റർമാരായ വി.പി. ഫിലിപ്പ്, ജോൺസൻ മേമന, കെ. ജോയി, ഡാനിയേൽ ജോർജ്ജ്, സാം.ജോർജ്ജ്, ജോസ്.കെ.വർഗ്ഗീസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് യോഗങ്ങൾ. 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ സോദരീ സമാജം, സൺഡേസ്‌കൂൾ, പി.വൈ.പി.എ വാർഷിക സമ്മേളനം നടക്കും. സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മടത്തറ ബസ് സ്റ്റാന്റിനു സമീപം നടക്കുന്ന സുവിശേഷയോഗം 13 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും.




- Advertisement -