പ്രാര്‍ഥനായോഗത്തിന് നേരെ ആക്രമണം; അക്രമികളെ സ്ത്രീകള്‍ നേരിട്ടത് മുളക് പൊടിയുമായി
മുംബൈ: ക്രിസ്തുമസിന് മുന്നോടിയായുള്ള പ്രാര്‍ത്ഥന സംഗമത്തിനിടെ വിശ്വാസികള്‍ക്ക് നേരെ വാളടക്കമുള്ള ആയുധങ്ങളുപയോഗിച്ച് ഒരു സംഘത്തിന്റെ ആക്രമണം. മഹാരാഷ്ട്രയിലെ കൊഹ്ലാപുറിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. കര്‍ണാടക ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണിത്. മുഖംമൂടി ധരിച്ച ഇരുപതോളം പേരാണ് വാളും ഇരുമ്പ് ദണ്ഡുകളുമായി വിശ്വാസികളെ അക്രമിച്ചത്.
സംഭവത്തില്‍ പന്ത്രണ്ടോളം പേര്‍ക്ക് പരിക്കേറ്റു. നാലോളം പേരുടെ നില ഗുരുതരമാണ്. മോട്ടോര്‍ സൈക്കിളുകളിലെത്തിയ സംഘം ഒരു പ്രകോപനവുമില്ലാതെ പ്രാര്‍ഥന നടത്തുകയായിരുന്ന വിശ്വാസികള്‍ക്കിടയിലേക്ക് വന്ന് അക്രമം നടത്തുകയായിരുന്നു. പ്രാര്‍ഥനയ്‌ക്കെത്തിയ കുറച്ച് സ്ത്രീകള്‍ അക്രമികള്‍ക്കെതിരെ മുളക് പൊടി എറിഞ്ഞതോടെയാണ് സംഘം പിന്‍മാറിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.