ഈ നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നാല്‍ സ്വീകരിക്കരുതെന്ന് പോലീസ്
കൊച്ചി: ചില പ്രത്യേക നമ്പറുകളില്‍ നിന്നും കോളുകള്‍ വന്നാല്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശം നല്‍കി പൊലീസ്.
ഇന്ത്യക്ക് പുറത്ത് നിന്ന് വരുന്ന അജ്ഞാത ഫോണ്‍ കോളുകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. +591 ല്‍ ആരംഭിക്കുന്ന നമ്ബറില്‍ നിന്നും വരുന്ന കോളുകളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അങ്ങനെ കാണുന്ന നമ്പറിലേക്ക് തിരിച്ച് വിളിക്കരുതെന്നും പൊലീസ് പറയുന്നു.
ലാറ്റിനമേരിക്കന്‍ രാജ്യമായ ബോളിവിയയില്‍ നിന്നും ളളതാണ് +591 മൂന്നക്കത്തില്‍ തുടങ്ങുന്ന ഈ നമ്പർ. ആധാര്‍ നമ്പർ, അക്കൗണ്ട് നമ്പർ തുടങ്ങിയവ ആവശ്യപ്പെട്ടാണ് ഫോണ്‍ കോളുകള്‍ വരുന്നതെന്നും, അത്തരം കോളുകളോട് പ്രതികരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും പൊലീസ് പറയുന്നു. +591 ല്‍ തുടങ്ങുന്ന ഫോണ്‍ നമ്പറിലേക്ക് തിരിച്ചുവിളിച്ചാല്‍ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. ജാഗ്രത പുലര്‍ത്തണമെന്നും തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിക്കണമെന്നുമാണ് നിര്‍ദ്ദേശം.




- Advertisement -