ആൻന്തം ഓഫ് പ്രയ്‌സ് 2018, നാഷണൽ ഡേ ഓഫ് പ്രയർ ഡിസംബർ 8ന്
ന്യൂഡൽഹി : ഗ്രേയ്റ്റർ ഡൽഹി പെന്തെകോസ്തു ഫെല്ലോഷിപ്പ് (GDPF) ന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഡേ ഓഫ് പ്രയർ – ആൻന്തം ഓഫ് പ്രയ്‌സ് 2018 ഡിസംബർ 8 , രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഡൽഹി കനൗട് പ്ലേസിന് സമീപം മന്ദിർ മാർഗിലുള്ള DTEA സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
വിവിധ സഭാനേതാക്കളും ദൈവദാസന്മാരും
വേദി പങ്കിടുന്ന പ്രസ്തുത മീറ്റിംഗിൽ പതിനായിരത്തിലധികം പേർ ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഉള്ള വിവിധ ചർച്ചുകളെ പ്രധിനിധികരിച്ചു പങ്കെടുക്കും. പാസ്റ്റ്റർമരായ ഡോ. ആർ എബ്രഹാം, ഡോ ലാജീ പോൾ, ചാണ്ടി വർഗീസ്, ബോവസ്റ്റി.ജെ, എ.ഡൊണാൾഡ്, മാത്യു വർഗീസ്, വർഗീസ് തോമസ്, സോളമൻ കിംഗ് എന്നിവർ നേതൃത്വം നൽകും. ഡൽഹിയിലുള്ള വിവിധ ഗായക സംഘങ്ങൾ സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും.
പ്രസ്തുത മീറ്റിംഗിന്റെ പ്രവേശനം പ്രവേശന പാസിലൂടെ മാത്രം.
പാസ്സിനായി GDPF കോർഡിനേറ്റേഴ്‌സുമായോ ക്രൈസ്തവ എഴുത്തുപുര ഡൽഹി ടീമുമായോ ബന്ധപ്പെടുക:
ബ്രദർ വി എം ജോർജ്
9911116027
+919990808988, +919540894977


- Advertisement -