പി.വൈ.പി.എ. ആലപ്പുഴ മേഖലാ താലന്ത് പരിശോധന നാളെ നടക്കും
ആലപ്പുഴ: ആലപ്പുഴ മേഖലാ പി.വൈ.പി.എ താലന്ത് പരിശോധന നവംബർ 24 ശനിയാഴ്ച്ച (നാളെ) രാവിലെ 8.30 മുതൽ ഐ.പി.സി ഗില്ഗാൽ കാർത്തികപ്പള്ളി സഭയിൽ വെച്ച് നടത്തപ്പെടും.
ഐ.പി.സി ആലപ്പുഴ മേഖലാ സെക്രട്ടറി പാസ്റ്റർ എബ്രഹാം ജോർജ് ഉത്ഘാടനം നിർവ്വഹിക്കും.
മേഖലാ പി.വൈ.പി.എ ഭാരവാഹികളായ ജസ്റ്റിൻ രാജ് (പ്രസിഡന്റ്), പാസ്റ്റർ ബിജു സ്റ്റീഫൻ, പാസ്റ്റർ സുരേഷ് മാത്യു പാസ്റ്റർ മനു വർഗീസ് (വൈസ് പ്രസിഡന്റ്സ്), മാത്യു വർഗീസ് (സെക്രട്ടറി), പാസ്റ്റർ സൈജുമോൻ, ഇവാ. ഗിരീഷ് നൂറനാട് (ജോയിന്റ് സെക്രട്ടറിമാർ) ബ്ലെസ്സൺ ഉമ്മൻ ചെറിയാൻ (ട്രഷറർ), ഗിൽബെർട്ട് സാമുവേൽ (പബ്ലിസിറ്റി കൺവീനർ) ഗ്ലാഡ്‌വിൻ ജോസ് (താലന്തു കൺവീനർ) എന്നിവർ നേതൃത്വം നൽകും.