ഷിക്കാഗോ ആശുപത്രിയിലെ വെടിവയ്പില്‍ നാലു പേര്‍ മരിച്ചു
ഷിക്കാഗോ: അമേരിക്കയില്‍ ആശുപത്രിയിലുണ്ടായ വെടിവെയ്പില്‍ നാല് മരണം. അക്രമി വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്നയാളെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്നാണ് കരുതുന്നത്. ഷിക്കാഗോയിലെ മേഴ്‌സി ആശുപത്രിയിലാണ് വെടിവെയ്പുണ്ടായത്. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേരാണ് മരിച്ചത്.
കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു പേര്‍ ആശുപത്രി ജീവനക്കാരാണ്. വനിതാ ഡോക്ടര്‍ക്ക് നേരെ വെടിവെച്ച ശേഷം ചുറ്റുപാടുമുള്ളവരുടെ നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പ് നടത്തിയയാളും കൊല്ലപ്പെട്ടവരില്‍ പെടുന്നു.
പോലീസ് നടത്തിയ വെടിവെയ്പിലാണ് അക്രമി കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.