കണ്ണൂരില്‍ റിസോര്‍ട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 50 പൊലീസുകാര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് പഠന ക്യാമ്ബിനിടെ കെട്ടിടം തകര്‍ന്ന് വീണ് അപകടം. അപകടത്തില്‍ 50 പൊലീസുകാര്‍ക്ക് പരുക്ക്. നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. സമേമളന ഹാളിന്റെ മേല്‍ക്കൂര ഒന്നാകെ തകര്‍ന്നു വീഴുകയായിരുന്നു.