ബെംഗളുരു: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ പി സി) നോർത്ത് സെന്റർ വാർഷിക കൺവൻഷൻ നവംബർ 2 മുതൽ 4 വരെ എം എസ് പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിംങ്ങ്സ് ഫാം ഗ്രൗണ്ടിൽ നടക്കും.
നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ. എൻ.സി.ഫിലിപ്പ് പ്രാർഥിച്ച് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ കെ ജെ തോമസ് (കുമളി ), ബിനോയ് ഈപ്പൻ (കോട്ടയം) എന്നിവർ പ്രസംഗിക്കും. ദിവസവും വൈകിട്ട് 6 മുതൽ സുവിശേഷയോഗവും ഗാനശുശ്രൂഷയും നടക്കും. ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ നോർത്ത് സെന്ററിന് കീഴിലുള്ള 18 പ്രാദേശിക സഭകളിലെ ശുശ്രൂഷകർ പങ്കെടുക്കുന്ന ശുശ്രൂഷക സമ്മേളനം നടക്കും. പാസ്റ്റർമാരായ എൻ.സി.ഫിലിപ്പ്, വിജു ഐ മാത്യൂ, ഷിബു കെ.മാത്യു എന്നിവർ കൺവൻഷന് നേതൃത്വം നൽകും.


- Advertisement -