‘നല്ല വാർത്തയും പാട്ടുകളും’ തിരുവല്ലയിൽ ഫ്ലാഗ് ഓഫ് ചെയ്തു
കുമ്പനാട് : സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കേരളാ സുവിശേഷ യാത്ര തിരുവല്ലയിൽ നിന്നും പ്രാർത്ഥനയോടെ ആരംഭിച്ചു.
ഐ.പി.സി തിരുവല്ല സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ബാബു തലവടി പ്രാർത്ഥിച്ചു, സൺഡേ സ്കൂൾ സംസ്ഥാന ട്രഷറർ അജി കല്ലുങ്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവല്ല സെന്റർ ജോയിന്റ് സെക്രട്ടറി നെബു ആമല്ലൂർ സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സന്തോഷ് എം. പീറ്റർ, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന, പി.വൈ.പി.എ സംസ്ഥാന കൗൺസിൽ അംഗങ്ങൾ, തിരുവല്ല സെന്റർ & കോട്ടയം മേഖലാ പ്രവർത്തകർ സന്നിഹിതരായിരുന്നു.
ആലപ്പുഴയിൽ വെച്ച് യാത്രയുടെ ഫ്ളക്സ് ബാനർ ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് പ്രാർത്ഥിച്ചു സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ. ഷിബിൻ ജി. സാമുവേൽ, വെസ്‌ലി പി. എബ്രഹാം എന്നിവർക്ക് കൈമാറി.
പ്രസ്തുത അവസരത്തിൽ സംസ്ഥാന പി.വൈ.പി.എ ചാരിറ്റി ബോർഡ് ചെയർമാൻ പാസ്റ്റർ മനു വർഗീസ്, ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ ഫെബിൻ ജെ. മാത്യു, കമ്മിറ്റി അംഗങ്ങളായ സാം അലക്സ് തോമസ്, സാബിൻ സാബു ടീമംഗം മിജോയ് മോൻസി എന്നിവർ സന്നിഹിതരായിരുന്നു.
ഇന്ന് രാവിലെ കാസർഗോഡ് ചേര്ക്കുളത്തു നിന്നും യാത്ര തുടങ്ങുന്ന സുവിശേഷ യാത്ര ഐ.പി.സി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു പ്രാർത്ഥിച്ചു ഉത്ഘാടനം നിർവഹിക്കും.
പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഇവാ. ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബു എൽദോസ്, ഇവാ. ഫെയ്ത് ബ്ലെസ്സൺ (പി.വൈ.പി.എ ഇവാഞ്ചലിസം ബോർഡ് ചെയർമാൻ) എന്നിവർ നേതൃത്വം നൽകുന്ന യാത്ര ഇന്ന് കാസർഗോഡ് & കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തും നാളെ വയനാട്, കോഴിക്കോട് ജില്ലകളിൽ പര്യടനം നടത്തും.