ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ ഭരണസമിതി
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2018-19 വർഷത്തേക്കുള്ള ഭരണസമിതിയെ ഇന്ന് തിരുവല്ല ശാരോനിൽ കൂടിയ ജനൽ ബോഡിയിൽ തെരഞ്ഞെടുത്തു. പാസ്റ്റർ ജോണ് തോമസ് (ജനറൽ പ്രസിഡന്റ്), പാസ്റ്റർ പി.എം. ജോണ് (ആക്ടിങ് പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഏബ്രഹാം ജോസഫ് (ജനറൽ സെക്രട്ടറി, മാനേജിങ് കൗണ്സിൽ), പാസ്റ്റർ ജോണ്സൻ കെ സാമുവേൽ (ജനറൽ സെക്രട്ടറി, മിനിസ്റ്റേഴ്‌സ് കൗണ്സിൽ), പാസ്റ്റർ ജേക്കബ് ജോർജ് കെ, പാസ്റ്റർ ജോണ് വർഗ്ഗീസ് (മാനേജിങ് കൗണ്സിൽ സെക്രെട്ടറിമാർ), പാസ്റ്റർ പി വി ജേക്കബ്, പാസ്റ്റർ കെ റ്റി തോമസ് (മിനിസ്റ്റേഴ്‌സ് കൗണ്സിൽ സെക്രെട്ടറിമർ), സുനിൽ എടത്തറ (ജോ. സെക്രട്ടറി), ജോയ് സി ഡാനിയേൽ (ട്രഷറർ), പാസ്റ്റര്മാരായ കെ ജെ ഫിലിപ്പ്, തോമസ് യോഹന്നാൻ, ഒ ജോയിക്കുട്ടി, ബോസ് എം കുരുവിള, കെ ഡേവിഡ്, ഏബ്രഹാം ഡാനിയേൽ, ജോസ് ജോസഫ് (കമ്മറ്റി അംഗങ്ങൾ). ഇവരെ തെരഞ്ഞെടുത്തു.
കൂടാതെ ഡോ. ടി.പി. ഏബ്രഹാം, പാസ്റ്റർ ടി.ജി. ജോർജുകുട്ടി, പാസ്റ്റർ പി.ജി. ജേക്കബ്, കെ.ഇ. ജോർജുകുട്ടി, അഡ്വ. ദിലീപ് മത്തായി എന്നിവരെ അഡ്വൈസറി ബോർഡ് അംഗങ്ങളെയും തെരഞ്ഞെടുത്തു. ബ്രദർ എം കെ കുര്യൻ പ്രത്യേക ക്ഷണിതാവായിരിക്കും.