നേതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് ക്രൈസ്തവരുടെ കടമയെന്ന് ബ്രിട്ടീഷ് എം.പി
ബര്‍മിംഗ്ഹാം: രാജ്യത്തെ നേതാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ക്രൈസ്തവരുടെ കടമയാണെന്നു ബ്രിട്ടണിലെ ടോറി പാര്‍ട്ടിയുടെ ഹാംപ്ഷയറിലെ ന്യൂ ഫോറസ്റ്റ് വെസ്റ്റ് പാര്‍ലമെന്റംഗമായ സര്‍ ഡെസ്മണ്ട് സ്വേയിന്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ കൂടുതലായി പ്രാര്‍ത്ഥനയേയും, ദൈവത്തേയും ആശ്രയിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബര്‍മിംഗ്ഹാമില്‍ വെച്ച് നടന്ന കണ്‍സര്‍വേറ്റീവ് (ടോറി പാര്‍ട്ടി) പാര്‍ട്ടി കോണ്‍ഫറന്‍സില്‍ തെരേസാ മേ നടത്തിയ മുഖ്യ പ്രഭാഷണത്തിന് ശേഷം പ്രീമിയര്‍ വാര്‍ത്താമാധ്യമത്തിന്റെ ന്യൂസ് ഔറിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വങ്ങളും ജോലിസംബന്ധമായ പിരിമുറുക്കവും അനവധിയാണ്. അതിനാല്‍ പ്രധാനമന്ത്രിക്കും, സര്‍ക്കാരിനും വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ഓരോ രാജ്യത്തെ നേതാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നത് ക്രൈസ്തവരുടെ കടമയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രധാനമന്ത്രിയുടെ താന്‍ കേട്ടിട്ടുള്ളതില്‍ വെച്ചേറ്റവും നല്ല പ്രസംഗമായിരുന്നുവെന്നാണ് തെരേസാ മേ പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വെച്ച് നടത്തിയ പ്രസംഗത്തെക്കുറിച്ച് സ്വേയിന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും ശരിയായ രീതിയില്‍ തന്നെ പരാമര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.




- Advertisement -