ന്യൂനമര്‍ദ്ദം, വലിയ ചുഴലിക്കാറ്റിന് സാധ്യത; മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു
തിരുവനന്തപുരം: ആശങ്കകള്‍ ഉയര്‍ത്തി സംസ്ഥാനത്ത് വീണ്ടും ന്യൂനമര്‍ദ്ദം. അറബി കടലില്‍ രൂപം പ്രാപിച്ച ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതേതുടര്‍ന്നു മുഖ്യമന്ത്രി ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗം വിളിച്ചു.
ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്കി. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ദമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.