ജീവകാരുണ്യ പ്രവർത്തനം
ചെങ്ങന്നൂർ : ഐ.പി.സി കുറ്റൂർ ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ തിരുവ നന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന – ജെ.എസ് പെന്തക്കോസ്ത് സഭയുടെയും യുവജന സംഘടനയായ Y.D.M (യൂത്ത് ഡിവൈൻ മൂവ്മെന്റെ ) ന്റെ ആഭിമുഖ്യത്തിൽ 23-8-2018ൽ ജലപ്രളയകടുതി അനുഭവിക്കുന്ന ചെങ്ങന്നൂരിന്റെ ഉൾപ്രദേശങ്ങളായ കുറ്റൂർ, മാലിപറമ്പ്, പൂവത്തിൻ തറ, മടുക്കോലി, കോലടത്ത് ശേരി, തിരുവൻവണ്ടൂർ,പ്രാവിൻകൂട് ചിറ്റക്കാട് കോളനി എന്നി സ്ഥലങ്ങളിൽ ഏകദേശം മൂന്നര ലക്ഷം രൂപ വിലവരുന്ന ആഹാര സാധനങ്ങൾ വസ്ത്രങ്ങൾ മറ്റ് നിത്യേ പയോഗ സാധനങ്ങൾ ഭവനങ്ങളിൽ നേരിട്ട് എത്തിച്ച് വിതരണം ചെയ്തു .
ജെ.എസ് പെന്തക്കോസ്ത ചർച്ചിന്റെ സെന്റെർ പാസ്റ്റർ പാസ്റ്റർ രൂഫസ്, വൈ.ഡി.എം പ്രസിഡണ്ട് പാസ്റ്റർ ജോൺ വെസ്‌ലി, വൈസ് പ്രസിഡണ്ട് പാസ്റ്റർ ജോസഫ് പാസ്റ്റർ സന്തോഷ് പാസ്റ്റർ മോഹൻദാസ് പി.വൈ.പി.എ സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, കുറ്റൂർ സഭാ വിശ്വാസികൾ എന്നിവർ നേതൃത്വം നല്കി.
പ്രളയകെടുതി അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നല്കിയ ജെ.എസ് സഭയുടെയും യുവജന സംഘടനയുടെയും പ്രവർത്തകർക്ക് കുറ്റൂർ സഭയെ പ്രതിനിധികരിച്ച് സെക്രട്ടറി സി.ജെ മാത്യൂ നന്ദി പ്രകാശിപ്പിച്ചു.
=========================
( ഐ.പി.സി ഹെബ്രോൻ, കുറ്റൂർ)