ഐ.പി.സി. ബാംഗ്ലൂർ സെന്റർ വൺ വാർഷിക കൺവൻഷൻ
ബാംഗ്ലൂർ: ഐ.പി.സി. ബാംഗ്ലൂർ വൺ സെന്റർ വാർഷിക കൺവൻഷൻ സെപ്തംബർ 27 മുതൽ 30 വരെ ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് ഹെഡ്ക്വാർട്ടേഴ്സിൽ വച്ചു നടത്തപ്പെടും. ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ.വര്ഗീസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്ന പ്രസ്തുത കൺവൻഷനിൽ പാസ്റ്റർ സണ്ണി കുര്യൻ, പാസ്റ്റർ ആമോസ് സിംഗ് എന്നിവർ വചനം ശുശ്രൂഷിക്കും. ഡിസ്ട്രിക്ട് ക്വയർ ഗാനങ്ങളാലപിക്കും. ഉപവാസപ്രാർത്ഥന, സോദരി സമാജം, സണ്ടേസ്കൂൾ-പി.വൈ.പി.എ. വാർഷികം എന്നിവ പകൽ മീറ്റിംഗുകളിൽ നടക്കും. 30-ാം തീയതി ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ വാർഷിക കൺവൻഷൻ സമാപിക്കും.