ഇംപാക്ട് 2018 സമ്മർ ക്യാമ്പിനു അനുഗ്രഹീത സമാപനം
നയാഗര: കാനഡ സ്പിരിച്ച്വൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഇംപാക്ട് 2018 സമ്മർ ക്യാമ്പിനു അനുഗ്രഹീത സമാപ്തി. ഒന്റാരിയോയുടേ വിവിധ പട്ടണങ്ങളിൽ നിന്ന് നാനൂറോളം യുവജനങ്ങൾ വിവിധ സെഷനുകളിൽ പങ്കെടുത്തു. പാസ്റ്റർ പ്രിൻസ് റാന്നി മുഖ്യ പ്രഭാഷകനായിരുന്നു. ലോർഡ്സൺ ആന്റണിയും ബെന്സന് ബേബിയും സംഗീത ശുശ്രൂഷക്കു നേതൃത്വം വഹിച്ചു. പാസ്റ്റർ ജോബിൻ പി മത്തായിയുടെ നേതൃത്വത്തിലുള്ള “തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ” കുട്ടികൾക്കുള്ള VBS നടത്തി.
ജൂലൈ 13 നു രാവിലെ 10നു ജോൺ മാത്യു പ്രാർത്ഥിച്ചു ആരംഭിച്ച ക്യാമ്പിൽ പാസ്റ്റർ ജോൺ തോമസ് അധ്യക്ഷനായിരുന്നു. തുടർന്നുള്ള വിവിധ സെഷനുകളിൽ പാസ്റ്റർമാരായ വറുഗീസ് മാത്യു, ടൈറ്റസ് മാത്യു(മനോജ് ), സാം തോമസ്, ബിനു ജേക്കബ് എന്നിവർ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ബാബു പടിഞ്ഞാറേക്കര കർത്തൃമേശ ശുശ്രൂഷ നിർവഹിച്ചു.
കാനഡയുടെ ചരിത്രത്തിൽ ആദ്യമായി നടന്ന ഈ 3 ദിവസ സംയുക്ത ക്യാംപിൽ നിരവധി പേർ പരിശുദ്ധാത്മാഭിഷേകം പ്രാപിക്കുവാനും സ്നാനപെടുവാൻ തീരുമാനിക്കുകയും ചെയ്തു. യുവജനങ്ങളുടെ ആത്മീയ മുന്നേറ്റത്തിന് ഈ ക്യാമ്പ് കാരണമായിത്തീർന്നു . ക്രിസ്തുവിനെ അറിയുകയും ക്രിസ്തുവിനെ അറിയിക്കുകയും ചെയ്യുക എന്ന ചിന്ത വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ ക്യാമ്പ്.
ക്രൈസ്തവ എഴുത്തുപുരയായിരുന്നു ക്യാമ്പിന്റെ ഔദ്യോഗിക മാധ്യമമായി പ്രവർത്തിച്ചിരുന്നത്.