കോടതിയില്‍ വര്‍ഗ്ഗീയ വാദികള്‍ പാസ്റ്ററെ കയ്യേറ്റം ചെയ്തു ; പാസ്റ്റര്‍ക്കെതിരെ കേസ് !
മീററ്റ്: മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് മീററ്റില്‍ പാസ്റ്ററെ ഒരു സംഘം ബജ്റംഗ് ദൾ പ്രവർത്തകർ മര്‍ദ്ദിച്ചു. മുസ്സാഫനഗര്‍ സ്വദേശി പാസ്റ്റര്‍ ദീപേന്ദ്ര പ്രകാശിനാണു ക്രൂര മര്‍ദ്ദനം എല്ക്കേണ്ടിവന്നത്. പതിനൊന്ന് ഹിന്ദുക്കള്‍ സ്വമേധയ മത പരിവര്‍ത്തനം നടത്തുന്ന കാര്യം മജിസ്ട്രേട്ടിനെ അറിയിച്ചു അവരുടെ സത്യവാങ്മൂലം സമര്‍പ്പിച്ചു അനുമതിവാങ്ങാന്‍ കോടതിയില്‍ എത്തിയപ്പോളാണ് ബജ്റംഗ് ദൾ പ്രവർത്തകർ ഇദ്ദേഹത്തെ കോടതിവളപ്പില്‍ വച്ച് കയ്യേറ്റം ചെയ്തത്. എന്നാല്‍ ഹിന്ദുക്കളെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തിനു പാസ്റ്റര്‍ പ്രേരിപ്പിക്കുന്നു എന്നതാണ് അക്രമികളുടെ വാദം.
സിആർപിസിയുടെ 151-ാം വകുപ്പനുസരിച്ച് ലോക്കല്‍ പോലിസ് അടികൊണ്ട പാസ്റ്റരിനെതിരെയും കൂടെ വന്ന അഭിഭാഷകനെതിരെയും കേസെടുത്തു ജയിലിലടച്ചു. അഭിഭാഷകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വക്കീലിനെ പിന്നീട് വിട്ടയച്ചു.