അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം സൺഡേസ്കൂളിന് പുതിയ നേതൃത്വം
പുനലൂർ: അസ്സംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡേസ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ഉണ്ടായിരുന്ന അതേ ഭാരവാഹികൾ തന്നെ വീണ്ടും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വളരെ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ടീമായ സുനിൽ പി. വർഗീസ് ഡയറക്ടറായും, ബാബു ജോയി ടി. സെക്രട്ടറിയായും ട്രഷററായി ബിജു ഡാനിയേലുമാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.