QMPC പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ദോഹ: ദോഹയിലെ മലയാളി പെന്തകൊസ്തു സഭകളുടെ ഔദ്യോഗിക സംഘടന ആയ QMPC യുടെ ജനറൽ ബോഡി യോഗം 2018 ഏപ്രിൽ പതിനാലു ശനിയാഴ്ച വൈകിട്ട് പ്രസിഡണ്ട് ബിജു വര്ഗീസ് ന്റെ നേതൃത്വത്തിൽ നടന്നു. നടപ്പു വർഷത്തെ പ്രസിഡന്റ് ആയി പാസ്റ്റർ കെ. എം. സാംകുട്ടിയെ തിരഞ്ഞെടുത്തു.സെക്രട്ടറി ആയി ബിജു വർഗീസ്, ജോയിന്റ് സെക്രട്ടറി ആയി ബിജോയ് മാത്യൂസ്, ട്രെഷറർ ആയി ജബേസ് പി. ചെറിയാൻ, വി.ബി.എസ് കോർഡിനേറ്റർ ആയി പാസ്റ്റർ ബിജു മാത്യു, ചാരിറ്റി കോർഡിനേറ്റർ ആയി പാസ്റ്റർ കെ. കോശി, ഓഡിറ്റർ ആയി മാത്യു പി. മത്തായിയേയും തിരഞ്ഞെടുത്തു.