രക്‌തദാനവും അവയദാനവുമായി പി.വൈ.പി.എ ആലപ്പുഴ വെസ്റ്റ് സെന്റർ

ആലപ്പുഴ: ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ പി.വൈ.പി.എ ആലപ്പുഴ മെഡിക്കൽ കോളേജ് ബ്ലഡ്‌ ബാങ്കിൽ രക്‌തം ദാനം ചെയ്തു. രാവിലെ ഐ.പി.സി ഗിൽഗാൽ വണ്ടാനം സഭയിൽ നടന്ന പ്രവർത്തന ഉൽഘടനം സെൻറ്റർ ശ്രുശ്രുക്ഷകൻ പാസ്റ്റർ എബ്രഹാം ജോർജ് നിർവഹിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് പരിസരത്ത് സെൻറ്റർ പി. വൈ.പി.എ പ്രസിഡന്റ്‌ മാത്യു വര്ഗീസ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ മനു വര്ഗീസ്, സെക്രട്ടറി ഇവാ. ഷിജുമോൻ സി .ജെ, ട്രഷറർ വെസ്‌ലി പി. എബ്രഹാം എന്നിവർ ഫലവൃക്ഷ തൈകൾ നട്ടു .

അതോടൊപ്പം സൗജന്യ അവയദാനത്തിന്നും പി.വൈ. പി. എ അംഗങ്ങൾ സന്നദ്ധരായി വേണ്ട ക്രമീകരണങ്ങൾ മെഡിക്കൽ കോളേജുമായി സഹകരിച്ച ചെയ്തു വരുന്നു.

പാസ്റ്റർ മനു വര്ഗീസ്, ഇവാ. ഷിജുമോൻ സി ജെ, മാത്യു വര്ഗീസ്,  വെസ്‌ലി പി. എബ്രഹാം, ഫെബിൻ ജെ. മാത്യു എന്നിവർ നേതൃത്വം നൽകി.

ബ്ലഡ്‌ ഡോനെഷൻ കോ ഓർഡിനേറ്ററായി ബ്രദർ അജിത്ത്‌ വണ്ടാനം പ്രവർത്തിച്ചു .പാസ്റ്റർ വര്ഗീസ് ഉമ്മൻ, പാസ്റ്റർ മാത്യു എബ്രഹാം , പാസ്റ്റർ ജോൺ ചാക്കോ എന്നിവർ സന്നിഹിതരായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply