എ. ജി. കായംകുളം സെക്ഷൻ കൺവൻഷൻ ഇന്ന് മുതൽ 15 വരെ

ക്രൈസ്തവ എഴുത്തുപുരയിൽ തത്സമയം

കായംകുളം: എ. ജി. കായംകുളം സെക്ഷൻ കൺവൻഷൻ 2018, കറ്റാനം തഴവാ മുക്കിനു സമീപം കർമ്മേൽ ഗ്രൗണ്ടിൽ ഇന്ന് മുതൽ ഞായർ വരെ നടത്തപ്പെടുന്നു. ഈ ദിനങ്ങളിൽ അനുഗ്രഹീത കർത്തൃദാസന്മാരായ പാസ്റ്റർ പി എസ് ഫിലിപ്പ്, പാസ്റ്റർ വി. ടി. എബ്രഹാം, പാസ്റ്റർ ടി. വി. പൗലോസ്, പാസ്റ്റർ ഡി. മാത്യൂസ്, പാസ്റ്റർ സാം ജോസഫ്, പാസ്റ്റർ അനീഷ് കൊല്ലം എന്നിവർ ദൈവ വചനം ശുശ്രൂഷിക്കുന്നു. കായംകുളം സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ പി പി വര്ഗീസ് കൺവൻഷൻ ഉത്ഘാടനം ചെയ്യും.

News Middle Advt Banner

എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 മണിവരെ ആണ് യോഗമാണ് നടക്കുന്നത്. വെള്ളി ശനി ദിവസങ്ങളിൽ പകൽ യോഗങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച സംയുക്ത സഭായോഗത്തോടും കർത്തൃമേശയോടും കൂടി ഈ വർഷത്തെ സെക്ഷൻ കൺവൻഷനു തിരശ്ശീല വീഴും, ബേർശേബാ വോയിസ് കുടശ്ശനാട്‌ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഹാർവെസ്റ് TV യിലും ക്രൈസ്തവ എഴുത്തുപുരയിലും കൺവൻഷന്റെ തത്സമയ സംപ്രേക്ഷണം കാണുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. തത്സമയം കാണുന്നതിന് സന്ദർശിക്കുക: https://www.facebook.com/KraisthavaEzhuthupura/

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading