‘പാട്ടിന്റെ വഴി’ നാലാം ഭാഗം ഫൈനൽ നാളെ നടക്കും; തൽസമയം ക്രൈസ്തവ എഴുത്തുപുരയിൽ
ഫുജൈറ: യു. എ. ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡിലീസ്റ്റ് ക്രിസ്ത്യന്‍ യൂത്ത് മിനിസ്ട്രീസ് യു. എ. ഇ. യിലുള്ള ക്രിസ്ത്യന്‍ ഗായകരെ കണ്ടെത്തുന്നതിനുവേണ്ടിയും അവരെ മുന്‍ നിരയിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായും “പാട്ടിന്‍റെ വഴി” എന്ന പേരില്‍ നടക്കുന്ന ഓണ്‍ലൈന്‍ ലൈവ് റിയാലിറ്റി ഷോയുടെ നാലാം ഭാഗത്തിന്റെ ഫൈനൽ നാളെ വൈകിട്ട് ഇന്ത്യൻ സമയം 5.30 മുതൽ ഫുജൈറ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കാവുന്ന ഈ റിയാലിറ്റി ഷോയില്‍ യു. എ. ഇ. യില്‍ ഉള്ളവര്‍ക്കാണ് അവസരം. ക്രിസ്ത്യന്‍ ഗാനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. മത്സരമല്ലെങ്കിലും, യു. എ. ഇ. യിലെഏറ്റവും നല്ല ക്രിസ്ത്യന്‍ ഗായകരാകാനുള്ള ഒരു വേദിയാകും ഇത്. ഇതിനായി പ്രേഷകര്‍ക്ക് തത്സമയം വോട്ട് ചെയ്യാനുള്ള അവസരവും ഒരുക്കുന്നു.
ഈ റിയാലിറ്റി ഷോയുടെ മീഡിയ പാര്‍ട്ട്ണേഴ്സ് ക്രൈസ്തവ എഴുത്തുപുര, റാഫാ റേഡിയോ, സെറാഫ്സ് ലൈവ് എന്നീ മീഡിയകളാണ്.