നെടുമ്പ്രം എക്സൽ വിബിഎസ് ആരംഭിച്ചു
തിരുവല്ല: ഐ പി സി നെടുമ്പ്രം പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ എക്സൽ വി ബി എസിന് തുടക്കമായി. പാസ്റ്റർ ഷാജി അവറുകൾ അദ്ധ്യക്ഷത വഹിച്ച സമ്മേളനം റവ.ഡോ കെ.സി ജോൺ ഉത്ഘാടനം ചെയ്തു സംസാരിച്ചു. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള അവധിക്കാല ബൈബിൾ ക്ലാസ്സുകൾ സമൂഹത്തിനും സഭയ്ക്കും ഒരു അനുഗ്രഹമാണെന്ന് തന്റെ ഉത്ഘാടന സന്ദേശത്തിൽ ഓർപ്പിച്ചു. അഭിനയ ഗാനങ്ങൾ, വേദപഠനം, കഥകൾ, ഗെയിമുകൾ തുടങ്ങി നിരവധി പ്രോഗ്രാമുകൾ കുട്ടികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. എക്സൽ വിബിഎസ് ഡയറക്ടേഴ്സ് ഗ്ലാഡ്സൺ ജെയിംസ്, ജോഷി ബാബു എന്നിവർ നേതൃത്വം നൽകുന്നു.



- Advertisement -