റ്റിപിഎം പത്തനംതിട്ട സെന്റർ കൺവൻഷൻ നാളെ ആരംഭിക്കും
പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മാർച്ച് 22 മുതൽ 25 വരെ പത്തനംതിട്ട വെയർ ഹൗസ് റോഡിലുള്ള വിളവിനാൽ ബെഥേൽ ഗ്രൗണ്ടിൽ നടക്കും.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5:45ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7ന് വേദപാഠം, 9:30ന് പൊതുയോഗം, വൈകിട്ട് 3നും രാത്രി 10നും കാത്തിരിപ്പ് യോഗം, ശനിയാഴ്ച വൈകിട്ട് 3ന് യുവജന മീറ്റിംഗ് എന്നിവയും കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ ജലസ്നാനം ശുശ്രൂഷയും തുടർന്ന് 9ന് പത്തനംതിട്ട സെന്ററിലെ 17 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും നടക്കും.
ചീഫ് പാസ്റ്റർമാർ, സെന്റർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.