ദൈവമക്കൾ സ്വർഗീയ കനാൻ ലക്ഷ്യമാക്കി ഓടുക: പാസ്റ്റർ ജി. ജെയം
റ്റിപിഎം ചെന്നൈ സർവ്വദേശീയ കൺവൻഷന്റെ മൂന്നാം ദിനം
ചെന്നൈ: കാലേബ് കനാനിൽ നിന്നും ആത്മീയ ഫലങ്ങൾ കൊണ്ടുവന്നത് പോലെ നാം നമ്മളുടെ ജീവിതത്തിൽ ആത്മീയ ഫലങ്ങൾ പുറപ്പെടുവിക്കണം എന്ന് അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം.
ചെന്നൈ ഇരുമ്പല്ലിയൂരിൽ നടക്കുന്ന ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സർവ്വദേശീയ കൺവൻഷന്റെ മൂന്നാം ദിന രാത്രി യോഗത്തിൽ വചന ശുശ്രൂഷ നടത്തുകയായിരുന്നു അദ്ദേഹം. സഖ്യപുസ്തകം 14:24 ആധാരമാക്കി കാലേബിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലേബ് അക്ഷരിക കനാൻ നോക്കി ഓടിയ പോലെ ദൈവമക്കളായ നാം ആത്മീയ കനാൻ ലക്ഷ്യമാക്കി ഓടണം എന്ന് അദ്ദേഹം പറഞ്ഞു. അഡയാർ സെന്റർ പാസ്റ്റർ എം.റ്റി തോമസിന്റെ പ്രാർത്ഥനയോടെയാണ് മൂന്നാം ദിന രാത്രി യോഗം ആരംഭിച്ചത്. പാസ്റ്റർ പോൾ രാജ് (സൗദി അറേബ്യ) അനുഭവ സാക്ഷ്യം പ്രസ്‌താവിച്ചു. ബ്രദർ തേജു കുര്യന്‍ കൺവൻഷൻ അനൗൻസ്മെന്റ് നടത്തി.
ഇന്നലെ പകൽ നടന്ന യോഗത്തിൽ മലേഷ്യ സെന്റർ പാസ്റ്റർ എൻ.ലൂക്ക് പ്രസംഗിച്ചു.
ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. സമാപന ദിവസമായ നാളെ രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ 118 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 6ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പതിനയ്യായിരത്തോളം ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കുന്നു.
കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി ബുധനാഴ്ച മുതൽ ആരംഭിച്ച 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും ഇന്ന് വൈകിട്ട് സമാപിക്കും.
ചീഫ് പാസ്റ്റർ എൻ.സ്റ്റീഫൻ, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.
താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ് സർവീസുകൾ ഉണ്ട്.
കൺവൻഷനിൽ ഇന്ന്* 4:00- സ്തോത്ര പ്രാർത്ഥന
7:00- ബൈബിൾ ക്ലാസ്
9:30- പൊതുയോഗം
3:00- കാത്തിരിപ്പ് യോഗം 3:00- യൂത്ത് മീറ്റിംഗ്
6:00- സുവിശേഷ പ്രസംഗം
10:00- യൂത്ത് മീറ്റിംഗ്