എക്സൽ വി. ബി. എസിന്റെ 2018ലെ മാസ്റ്റേഴ്സ് ട്രെയിനിങ് തിരുവല്ലയിൽ ആരംഭിച്ചു
എക്സൽ വി. ബി. എസ് മാസ്റ്റേഴ്സ് ട്രെയിനിങ് തിരുവല്ലയിൽ ആരംഭിച്ചു.
പാസ്റ്റർ ഫിന്നി ജേക്കബ് മാവേലിക്കര ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ തോമസ് എം പുള്ളിവേലിൽ അധ്യക്ഷത വഹിച്ചു. എക്സൽ വിഎസിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ് എന്ന തന്റെ സന്ദേശത്തിൽ പാസ്റ്റർ ഫിന്നി ജേക്കബ് ഓർമിച്ചു. പാ.ബെൻ ജേക്കബ്, പാ.രാജു പൂവക്കാല എന്നിവർ സന്ദേശം നൽകി. എല്ലാ ചർച്ചകളിലും വിബിഎസ്സുകൾ നിശ്ചയമായും നടക്കണമെന്ന് രാജു പൂവക്കാല സന്ദേശത്തിൽ പറഞ്ഞു.
ബിന്നി മാത്യു, ഷിബു കെ ജോൺ, ബാബു തോമസ് അങ്കമാലി, എന്നിവർ ആശംസകൾ അറിയിച്ചു. ബിനു വടശ്ശേരിക്കര,
അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകുന്നു. ജോബി കെസി, ഗ്ലാസൺ ജെയിംസ്,
ബെൻസൻ വർഗീസ് തോട്ടഭാഗം, സ്റ്റാൻലി റാന്നി, കിരൺ കുമാർ, സുമേഷ് എസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകുന്നു.



- Advertisement -