ശാരോൻ റൈറ്റേഴ്‌സ് ഫോറം ഏകദിന സെമിനാർ ഏപ്രിൽ 7ന് കൊട്ടാരക്കരയിൽ
തിരുവല്ല: ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ഏകദിന സെമിനാർ ഏപ്രിൽ 7 ശനി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ കൊട്ടാരക്കര ടൗൺ ശാരോൻ ചർച്ചിൽ വച്ച് നടക്കും. സെമിനാറിനോടനുബന്ധിച്ചു വർക്ക്ഷോപ്പും താലന്ത് പരിശോധനയും നടക്കും. പ്രമുഖ എഴുത്തുകാർ അതിഥികളായി എത്തും. ശാരോനിലെ സാഹിത്യാഭിരുചിയുള്ള ആർക്കും പങ്കെടുക്കാം. പ്രസിഡന്റ് പാസ്റ്റർ സാം റ്റി മുഖത്തല, സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലൻകോട് തുടങ്ങിയവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 7025057073, 9846968028.