കുമ്പനാട് കൺവൻഷനിൽ സ്ത്രീ വേഷധാരി പിടിയിൽ
കുമ്പനാട് : ഐ.പി.സി ജനറൽ കൺവൻഷനിൽ സ്ത്രീ വേഷം കെട്ടി ജനങ്ങൾക്കിടയിൽ കൂടി നുഴഞ്ഞു നടന്ന വ്യക്തിയെ പിടികൂടി. പാന്റിന് മുകളിൽ ചുരിദാർ ധരിച്ചാണ് ഇയാൾ എത്തിയത്. സംശയം തോന്നിയ ചിലർ ചോദ്യം ചെയ്തപ്പോഴാണ് ആൾമാറാട്ടം പുറത്തായത്. വിവരങ്ങൾ ചോദിച്ചുവെങ്കിലും മറുപടി പറയാതെ ഒഴിഞ്ഞു മാറുകയായിരുന്നു. കോയിപ്രം പോലീസ് കൂടുതൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.






- Advertisement -