പുനലൂര്‍ സെന്റര്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 7 മുതല്‍ 11 വരെ

പുനലൂര്‍: ചരിത്രം ഉറങ്ങുന്ന തൂക്കുപാലത്തിന്റെ നാട്ടില്‍ 44 -ാമത് ഐ.പി.സി പുനലൂര്‍ സെന്റര്‍ കണ്‍വന്‍ഷന്‍ ഫെബ്രുവരി 7 മുതല്‍ 11 വരെ പുനലൂര്‍ കോളേജ് ജംഗ്ഷന്‍ കാരുവേലില്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും. ഐ.പി.സി പുനലൂര്‍ സെന്റര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജെയിംസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ പാസ്റ്റര്‍മാരായ ബാബു ചെറിയാന്‍, പി.സി.ചെറിയാന്‍, വര്‍ഗ്ഗീസ് ഏബ്രഹാം, ജോണ്‍സണ്‍ ഡാനിയേല്‍, ബിജി ഫിലിപ്പ്, സിസ്റ്റര്‍ ആനി ജോര്‍ജ്ജ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കും. സണ്ടേസ്‌കൂള്‍, പി.വൈ.പി.എ, സോദരീസമാജം എന്നിവയുടെ വാര്‍ഷികയോഗവും സെന്ററിലെ ശുശ്രൂഷകന്മാരും വിശ്വാസസമൂഹം പങ്കെടുക്കുന്ന സുവിശേഷറാലിയും നടക്കും. സംയുക്ത ആരാധനയോടെയും സമാപനസമ്മേളനത്തോടെയും ഞായറാഴ്ച(11/02/2018) കണ്‍വന്‍ഷന്‍ സമാപിക്കും. സ്പിരിച്വല്‍ വേവ്‌സ് അടൂര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

- Advertisement -

-Advertisement-

You might also like
Leave A Reply