ഓപ്പണ്‍ ഡോര്‍ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രസ്സിദ്ധീകരിച്ചു; ഇന്ത്യയില്‍ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു
2017 അക്ഷരാര്‍ഥത്തില്‍ ആഗോള ക്രൈസ്തവര്‍ക്ക് പീഡനമുറകള്‍ എല്ക്കെണ്ടിവന്ന വര്‍ഷമായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ക്രൈസ്തവ വിശ്വാസത്തെ പ്രതി കഴിഞ്ഞ വര്‍ഷം രക്തസാക്ഷികളായത് 3066 പേര്‍; 215 ദശലക്ഷം ക്രൈസ്തവര്‍ മതപീഡനത്തിന് ഇരകളായി ജീവിതം തള്ളി നീക്കുന്നു.
കഴിഞ്ഞുപോയ വര്‍ഷത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് എല്ലാവര്‍ഷത്തിന്റെയും ആദ്യം ഓപ്പണ്‍ ഡോര്‍ പ്രസ്സിധീകരിക്കാറുള്ള റിപ്പോര്‍ട്ടാണ് വേള്‍ഡ് വാച്ച് ലിസ്റ്റ്. കഴിഞ്ഞ വര്‍ഷം 1,252-ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടു പോകലിനിരയായി, 11020-ഓളം വിശ്വാസികള്‍ മാനഭംഗത്തിന് ഇരയായി. ലോകത്ത് പലഭാഗങ്ങളിലായ് 793 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കഴിഞ്ഞ വര്‍ഷം ആക്രമിക്കപ്പെട്ടിട്ടുണ്ട്.
ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ക്രൈസ്തവരുടെ നിലനില്‍പ്പ് കൂടുതല്‍ ദുഷ്ക്കരമാകുന്നു എന്നാണു റിപ്പോര്‍ട്ട് പറയുന്നത്. ഈജിപ്ത്, ലിബിയ, ഖസാഖിസ്ഥാന്‍, താജിക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളിലെല്ലാം മതപീഡനം ക്രമാതീതമായ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു.
ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളെകുറിച്ച് പ്രസ്സിധീകരിക്കുന്ന ഏറ്റവും ആധികാരീകമായ റിപ്പോര്‍ട്ട് ആണ് ഓപ്പണ്‍ ഡോര്‍ പ്രസ്സിദ്ധീകരിക്കുന്ന വേള്‍ഡ് വാച്ച് ലിസ്റ്റ്. വിശ്വാസത്തെ പ്രതി ചൂഷണം ചെയ്യപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഓപ്പണ്‍ ഡോര്‍സ്. ഈ സംഘടനയുടെ റിപ്പോര്‍ട്ട് ഏറെ പ്രാധാന്യത്തോടെയാണ് ആഗോള ക്രൈസ്തവ – രാഷ്ട്രീയ നേതൃത്വം നോക്കിക്കാണുന്നത്. എല്ലാ വര്‍ഷവും ജനുവരി മാസത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളുടെ പേരുകളും ഇന്നലെ പുറത്തിറക്കിയ പട്ടികയിലുണ്ട്. ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളില്‍ കഴിഞ്ഞവര്‍ഷം പതിനഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വര്ഷം പതിനൊന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. 2016-ല്‍ പതിനാറാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ റാങ്ക്. ഇത് സൂചിപ്പിക്കുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന ഭരണത്തിന്‍റെ മറവില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നുവെന്നാണ്.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും ലിസ്റ്റില്‍ ഒന്നാംസ്ഥാനം നോര്‍ത്ത് കൊറിയയ്ക്കാണ്. ഇതാദ്യമായി നേപ്പാളും, അസര്‍ബൈജാനും ക്രൈസ്തവരുടെ നിലനില്‍പ്പ് ഭീഷണിയയായ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക ചുവടെ:






- Advertisement -