CEM വജ്ര ജൂബിലി ക്യാമ്പിനു അനുഗ്രഹീത തുടക്കം
ഇടുക്കി: ക്രിസ്ത്യൻ ഇവാഞ്ജലിക്കൽ മൂവമെന്റിന്റെ 60-മത് ജനറൽ ക്യാമ്പിനു അനുഗ്രഹീത തുടക്കം. ഇന്നലെ രാവിലെ 10 മണിക്ക് കുട്ടിക്കാനം മാർ ബസേലിയോസ് കോളേജിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോർജ് മുണ്ടകന്റെ അധ്യക്ഷതയിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ് ഏബ്രഹാം വജ്രജൂബിലി ക്യാംപ് ഉദ്ഘാടനം ചെയ്തു. ശാരോൻ മിനിസ്റ്റേഴ്‌സ് കൗണ്സിൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ് സന്ദേശം നൽകി. ‘രൂപാന്തരം’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഡോ. മാത്യു സി വർഗീസ് പ്രബന്ധം അവതരിപ്പിച്ചു. ഡോ. ബ്ലെസ്സൻ മേമന, ലോർഡ്സണ് ആന്റണി, സ്റ്റാൻലി മാത്യു തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. ഡോ. എബി പി മാത്യു, സാജൻ ജോയ് ബാംഗ്ലൂർ തുടങ്ങിയവർ അടുത്ത സെക്ഷനുകളിൽ പ്രസംഗിക്കും. ക്യാംപ് നാളെ സമാപിക്കും.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം 1200 ൽ അധികം പേർ ക്യാംപിൽ പങ്കെടുക്കുന്നുണ്ട്. പ്രകൃതി രമണീയമായ കുട്ടിക്കാനത്തെ ക്യാംപിൽ കടന്നുവന്നിട്ടുള്ളവർക്കെല്ലാം വിപുലമായ സൗകര്യങ്ങളാണ് ക്രമീകരിച്ചിട്ടുള്ളതെന്നു ഭാരവാഹികൾ അറിയിച്ചു.