ക്രൈസ്‌തവ സംഗീത സായാഹ്നം ഇന്ന് ബഹറിനിൽ
മനാമ: ബഹ്‌റൈൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യുവജന വിഭാഗമായ ക്രിസ്ത്യൻ ഇവാഞ്ജലിക്കൽ മൂവ്മെന്റിന്റെ (CEM) മുപ്പത്തി ഒന്നാമതു വാർഷികത്തോടനുബന്ധിച്ചു ഇന്ന് വൈകിട്ടു 6:30 മുതൽ ബഹ്‌റൈൻ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
ക്രൈസ്‌തവ ഗാന രംഗത്ത് പ്രശസ്‌തരായ രെഞ്ചു കെ ചാക്കോ, റോസ് ബോബി തോമസ് എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ പി. സി. വർഗ്ഗീസ് (ബഹ്‌റൈൻ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച്) മുഖ്യ സന്ദേശം നൽകുന്നതാണ്.
ക്രൈസ്തവ എഴുത്തുപുര ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്