ഐ പി സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ ബോധവൽക്കരണ വാഹനറാലി
ബെംഗളൂരു: വർദ്ധിച്ചു വരുന്ന സാമൂഹ്യ തിന്മകൾക്കെതിരെയും മദ്യം, പുകവലി തുടങ്ങിയ ഉപയോഗങ്ങൾക്കെതിരെയും ജനങ്ങളിൽ അറിവ് നൽകുന്നതിനായി ബോധൽവൽക്കരണ വാഹനറാലി നടക്കും. ബെംഗളൂരു ഐ പി സി ബെഥേൽ സഭയും, യുവജന സംഘടന യുടെയും (PYPA) നേതൃത്വത്തിൽ 2017 ഡിസംബർ 24 ന് വൈകിട്ട് 3:30 ന് വാഹനറാലി ആരംഭിക്കും. ടി. ദാസറഹള്ളിയിൽ നിന്നും ആരംഭിക്കുന്ന റാലി ബംഗളൂരുവിന്റെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്തു പരസ്യയോഗങ്ങൾ, ലഖുലേഖ വിതരണം, ചെറിയ സന്ദേശങ്ങൾ തുടങ്ങിയവ നടത്തും. പാസ്റ്റർ സജി വര്ഗീസ്, ജോർജി ജോസഫ്, ബിജോയ് സാമുവേൽ, സിനു ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.