ബൈബിളിലെ പ്രശസ്തമായ കൊരിന്ത്യ പട്ടണം കണ്ടെത്തി
ബൈബിളില്‍ പ്രതിപാദിച്ചിരിക്കുന്ന പുരാതന കോറിന്തോസ് നഗരം ഗവേഷകര്‍ കണ്ടെത്തി. ലെച്ചായോണ്‍സ് തുറമുഖ പ്രദേശങ്ങളില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഒരുപറ്റം ഗ്രീക്ക്- ഡെന്‍മാര്‍ക്ക് പുരാവസ്തുഗവേഷകരാണ് ചരിത്രപരമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ബൈബിള്‍ ഒരു ചരിത്ര സത്യമാണെന് ലോകത്തിനു മുന്നില്‍ വീണ്ടും ഉറപ്പിക്കാന്‍ ഉതകുന്ന ഗവേഷനഫലമാണ് ഇതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. പുതിയ നീയമത്തില്‍ പൗലോശ്ലീഹ കൊരിന്ത്യ നഗരം സന്ദര്‍ശിക്കുകയും സഭയ്ക്ക് എഴുതിയ രണ്ടു ലേഖനങ്ങള്‍ പുതിയ നീയമത്തില്‍ ഉള്‍പ്പെടുകയും ചെയ്തു.
1400 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വലിയ ഭൂകമ്പത്തെ തുടര്‍ന്നാണ് നഗരം വെള്ളത്തിനടിയില്‍ ആയതെന്നാണ് നിഗമനം. പഴയ തുറമുഖത്തിന്റെ മരത്തുണുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയതില്‍ ഉള്‍പ്പെടുന്നു. പുരാതന ഉപകരണങ്ങള്‍, കെട്ടിടങ്ങളുടേയും തകര്‍ന്ന കപ്പലുകളുടേയും അവശിഷ്ടങ്ങള്‍ തുടങ്ങി കൂടുതല്‍ അവശിഷ്ട്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷക സംഘം.
ചരിത്രപരമായ കണ്ടെത്തലുകള്‍ വഴി 4, 5 നൂറ്റാണ്ടുകളിലെ ക്രിസ്തീയ ജീവിതം എങ്ങനെയായിരുന്നു എന്നറിയുവാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.