ചെറുവക്കൽ: ഐ.പി.സി വേങ്ങൂർ സെന്ററിന്റേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടേയും കിളിമാനൂർ ഏരിയായുടെയും നേതൃത്വത്തിൽ നടക്കുന്ന സിൽവർ ജൂബിലി ചെറുവക്കൽ കൺവൻഷൻ ഡിസംബർ 24 മുതൽ 31 വരെ ചെറുവക്കൽ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടത്തപ്പെടും.വേങ്ങൂർ സെന്റർ പ്രസിഡന്റ് റവ. ഡോ.ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന മഹായോഗത്തിൽ പാസ്റ്റർമാരായ ജോൺസൺ മേമന, അജി ആന്റണി, അനീഷ് ഏലപ്പാറ, പി.സി ചെറിയാൻ, വർഗ്ഗീസ് ഏബ്രഹാം, ബാബു ചെറിയാൻ, സുരേഷ് ബാബു, കെ.ജോയി എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. പത്തനാപുരം ശാലേം വോയ്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. തിങ്കൾ രാവിലെ 9 മണി മുതൽ നടക്കുന്ന സിൽവർ ജൂബിലി സമാപന സമ്മേളനത്തോടനുബന്ധിച്ച് ഭവനസഹായം, സ്കൂൾ, കോളേജ്, പ്രൊഫഷണൽ കോളേജ് പഠന സഹായം, വിധവാ സഹായം, ക്യാൻസർ രോഗിക്കക്കുള്ള സഹായ വിതരണം, തയ്യൽ മെഷീൻ വിതരണം, എന്നിവ നടത്തപ്പെടും. സംസ്ഥാന മന്ത്രിമാർ, എം. എൽ. എമാർ, എം. പിമാർ മറ്റു സാമൂഹിക, രാഷ്ട്രീയ, സാഭാ നേതാക്കന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. വെള്ളിയാഴ്ച്ച 2 മണി മുതൽ സോദരീ സമാജം വാർഷികവും, ശനി രാവിലെ 8.30 മുതൽ ന്യൂ ലൈഫ് വൈദീക വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും, ഉച്ചയ്ക്ക് 2 മുതൽ സെന്റർ സൺഡേസ്കൂൾ, പി.വൈ.പി.എ വാർഷികവും, വൈകിട്ട് 4 മുതൽ സ്നാന ശുശ്രൂഷയും നടക്കും. ഞയറാഴ്ച രാവിലെ 8.30 മുതൽ നടക്കുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടെ 8 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന ആത്മീയ ഉൽസവം സമാപിക്കും. www.vsquaretv.com ൽ തൽസമയ സംപ്രേഷണം ലഭ്യമാണ്.