സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും
അടൂർ ചായലോട് മൌണ്ട് സീയോൻ മെഡിക്കൽ കോളേജിന്റെയും തിരുവല്ല റെഡ് ക്രോസ് സൊസൈറ്റിയുടെയും എനാത്ത് മുത്തുറ്റ് ഡയഗ്നോസ്റ്റിക്സിൻറയും സഹകരണത്തോടെ അടൂർ ,വയലാ ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ യുവജന പ്രസ്‌ഥാനമായ സി ഇ എം ന്റെ 3-മത് സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്നു വിതരണവും 2017 ഡിസംബർ 16 ശനി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ അടൂർ വയലാ , ഉടയാംവിള ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. സഭാ പാസ്റ്റർ സാംകുട്ടി ഡാനിയേലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗം അടൂർ എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ ഉത് ഘാടനം ചെയ്യും. വാർഡ് മെമ്പർമാരായ ശ്രീ രാജേഷ് , ശ്രീമതി ഷൈലാ റജി എന്നിവർ ആശംസകൾ അറിയിക്കും. അടൂർ ചായലോട് മൗണ്ട് സീയോൻ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് , ജെനറൽ മെഡിസിൻ , ജെനറൽ സർജറി , പീഡിയാട്രിക്സ് , ഗൈനക്കോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ ക്യാംപിനു നേതൃത്വം നൽകും . തിരുവല്ല റെഡ്ക്രോസ് സൊസൈറ്റി മരുന്നുകൾ വിതരണം ചെയ്യും. ഡോക്ടർമാർ നിർദ്ദേശിക്കുന്നവർക്ക് എനാത്ത് മുത്തുറ്റ് ഡയഗ്നോസ്റ്റിക്സ് ഷുഗർ, കൊളസ്‌ട്രോൾ പരിശോധനകൾ നടത്തും . മറ്റു പരിശോധനകൾ കുറഞ്ഞനിരക്കിൽ ചെയ്യപ്പെടും . ക്യാമ്പിന്റെ സേവനം പരാമവ ധി പ്രയോജനപെടുത്തുക. എന്ന് ക്യാംപ് കമ്മിറ്റിക്ക് വേണ്ടി ബിനോയി സി ബി യുവനജ വിഭാഗം സെക്രട്ടറി മൊബ: 9847432137