ഐ.പി.സി യിലെ കേരളത്തിലെ മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സംഗമം നടന്നു
മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഗ്ലോബൽ മീറ്റ് ജനുവരിയിൽ കുമ്പനാട്ട്
കോട്ടയം : സീയോൻ ടാബർനാക്കിളിൽ ഡിസംബർ 8 ന് നടന്ന മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനം ഐ.പി.സി. ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ ഉദ്ഘാടനം ചെയ്തു. ഐ.പി.സി സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസ് അദ്ധ്യഷനായിരുന്നു. സി.വി.മാത്യു (ഗുഡ്ന്യൂസ്) മുഖ്യ പ്രഭാഷണം നടത്തി.
സാംകുട്ടി ചാക്കോ നിലമ്പൂർ (ഹാല്ലേലുയ്യാ) പ്രമേയം അവതരിപ്പിച്ചു.
ഐ.പി.സി സംസ്ഥാന വൈസ് പ്രസിഡണ്ട് രാജു പൂവക്കാല, സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ സി.സി.ഏബ്രഹാം, ട്രഷറാർ ജോയി താനുവേലിൽ,
ടി.എം മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ, വിജോയ് സ്കറിയ, പാസ്റ്റർ രാജു ആനിക്കാട്, ഫിന്നി പി മാത്യു, ടോണി ഡി ചെവ്വൂക്കാരൻ, പാസ്റ്റർ വി.പി.ഫിലിപ്പ്, പാസ്റ്റർ വർഗീസ് മത്തായി, ജോളി അടിമത്ര, ഡോ. കുഞ്ഞപ്പൻ സി.വർഗീസ് എന്നിവർ പ്രസംഗിച്ചു. സജി മത്തായി കാതേട്ട് സ്വാഗതവും പാസ്റ്റർ സി.പി.മോനായി നന്ദിയും പറഞ്ഞു.ഒട്ടേറെ മാധ്യമ പ്രവർത്തകരും എഴുത്തുകാരും സന്നിഹിതരായിരുന്നു.
ഐ.പി.സി.സിയുടെ അംഗങ്ങളായ ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും സമ്മേളനം ജനുവരിയിൽ കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കുമെന്ന് ഐ.പി.സി.ജനറൽ സെക്രട്ടറി പാസ്റ്റർ ഡോ. കെ.സി.ജോൺ പ്രസ്താവിച്ചു.
ഇതിനായി ആറംഗ കമ്മിറ്റിയെയും ചുമതലപ്പെടുത്തി.



- Advertisement -