ഇടുക്കി: ഇന്ത്യ പെന്തക്കൊസ്തു ദൈവസഭാ തേക്കടി സെന്ററിന്റെ ചുമതല വഹിക്കുന്ന പാസ്റ്റർ ജോൺ പി. ചെല്ലപ്പൻ ഇന്നു രാവിലെ കുടുംബപ്രാർത്ഥനയ്‌ക്കിടയിൽ സ്‌ട്രോക്ക് വന്ന് തലയിൽ രക്തം കട്ടപിടിച്ച് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ ഐ. സി. യു. വിൽ അത്യാസന്നനിലയിൽ ചികിത്സയിൽ ആയിരിക്കുന്നു.
ദീർഘ വർഷങ്ങളായി ഹൈറേഞ്ചിൽ ദൈവവേല ചെയ്ത് സഭകൾ സ്ഥാപിക്കുകയും, ഐ. പി. സി ഇടുക്കി സെന്റർ രൂപീക്രതമായതു മുതൽ ഇടുക്കി സെന്റർ പാസ്റ്ററായി സേവനമനുഷ്ടിക്കുകയാണ് മാന്യ കർതൃദാസൻ. എല്ലാ ദൈവമക്കളുടെയും പ്രാർത്ഥന ഈ ദൈവദാസനു വേണ്ടി ചോദിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് കർതൃ ദാസന്റെ മകൻ പാസ്റ്റർ ബിജു വർഗീസുമായി ബന്ധപ്പെടാവുന്നതാണ് : +919747436651