ചെറു ചിന്ത: 32 വയസ് ശരാശരി ആയുസ്സുള്ള രാജ്യം | സാജൻ ബോവസ്

മരിക്കുവാൻ തീരെ ആഗ്രഹം ഇല്ലാത്ത നിങ്ങൾ തലവാചകം വായിക്കുമ്പോൾ മൂക്കത്തു വിരൽ വക്കുന്നു അല്ലേ. ശെരിയാ ആഫ്രിക്കയിലെ ഒരു രാജ്യം – സ്വാസിലാൻഡ് ഇതാണ് രാജ്യത്തിന്റെ പേര്. 1968 ബ്രിട്ടനിൽ നിന്നു സ്വാതന്ത്ര്യം ലഭിച്ചു. ആകെ പത്തു ലക്ഷത്തിൽ താഴെ ജനസഖ്യ. ശരാശരി ആയുസ് 32 വയസ്. കാരണം അറിയോ അവിടെ ഉള്ള ഒട്ടുമുക്കാൽ ആൾക്കാരും എയ്ഡ്‌സ് രോഗബാധിതർ ആണ്. ഇങ്ങനെ പോകുകയാണെങ്കിൽ അധികം വൈകാതെ 32 എന്നുള്ളത് 29 ലേക്ക് വരും എന്നാണ് പറയുന്നത്.

ബൈബിൾ പറയുന്നത് ഒരു മനുഷ്യന്റെ ആയുസ് എഴുപത് ഏറിയാൽ എൺപതു, നാല് വിരൽ നീളം, വയലിലെ പൂ പോലെ… സുഹൃത്തേ അല്പ ആയുസ് മാത്രം. അകത്തേക്ക് വലിച്ച ശ്വാസം പുറത്തേക്കു വന്നിലെങ്കിൽ കഴിഞ്ഞു. മരണം നിന്നെ നീ സമ്പാദിച്ച സകല സമ്പാദ്യത്തിൽ നിന്നു നിന്നെ അകറ്റുന്നു. നിന്റെ കുടുംബം സുഹൃത്തുക്കൾ എല്ലാം എല്ലാം  നിന്നെ കൈവിടുന്നു.

ബൈബിൾ പറയുന്നു; ജീവിച്ചിരുന്നപ്പോൾ ചെയ്തതിനു തക്ക പ്രതിഫലം ലഭിക്കും, മരണശേഷം. നമ്മെ ഭരിക്കേണ്ട രണ്ടു കാര്യം ഉണ്ട്. ഏതു നിമിഷവും മരിക്കാം അല്ലെങ്കിൽ ഏതു നിമിഷവും യേശു മടങ്ങി വരാം. രണ്ടിൽ ഏതു സംഭവിച്ചാലും നമ്മെ കാത്ത് ഒരു ന്യായവിധി ഉണ്ട്. നമ്മുക്ക് ഒരുങ്ങാം. നമ്മുടെ ജീവിതത്തെ ഒരുക്കാം, മരണശേഷം നമ്മെ കാത്തു ഒരു നിത്യ ജീവിതം ഉണ്ടെന്നു മറക്കേണ്ട.

post watermark60x60

– സാജൻ ബോവസ്, അജ്മാൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like