വ്യാജന്മാർക്കെതിരെ നിയമ നടപടിയുമായി റാഫാ റേഡിയോ

ഡാളസ്: ജനപ്രിയ ഓൺലൈൻ റേഡിയോയായ റാഫാ റേഡിയോയുടെ ലോഗോ ഉപയോഗിച്ച് വ്യാജ ഐ. ഡി ഉണ്ടാക്കി ഗ്രീൻ റേഡിയോയുടെ പ്ലേ സ്റ്റോറിൽ മോശം റിവ്യൂവും, താഴ്ന്ന സ്റ്റാർ റേറ്റിംഗും നൽകി റാഫാ റേഡിയോയെ സമൂഹ മധ്യത്തിൽ വിലകുറച്ചു കാണിക്കാനുള്ള വ്യാജ ശ്രമം ശ്രദ്ധയിൽ പെട്ടിരിക്കുന്നു.

റാഫാ റേഡിയോയുടെ ജനപ്രീതിയിൽ വിറളി പൂണ്ട ഒരു കൂട്ടം ആൾക്കാർ തുടക്കം മുതലെ റാഫയുടെ പിന്നാലെ ഉണ്ടന്നത് സത്യമാണ്. ഇരു റേഡിയോയുടെയും അണിയറ പ്രവർത്തകർ നല്ല സുഹൃത്തുക്കൾ ആണന്നത് അറിയാതെ വ്യാജൻ നടത്തിയ ശ്രമമാണ് സംയുക്തമായി ഇരുകൂട്ടരും  ചേർന്ന് ഇപ്പോൾ പരാജയപ്പെടുത്തിരിക്കുന്നത്.

ഇത്തരം നിലവാരമില്ലാത്ത പ്രവർത്തികൾ ദൈവജനത്തോടും ശ്രോദ്ധാക്കളോടും ഉത്തരവാദിത്തമുള്ള ഒരു റേഡിയോ എന്ന നിലയിൽ റാഫായ്ക്ക് ഒരിക്കലും ചെയ്യുവാൻ സാധ്യമല്ലെന്ന് റാഫാ മീഡിയ അധികൃതർ അറിയിച്ചു. ഇരു കൂട്ടുരും സംയുക്തമായ് വ്യാജനെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കുവാൻ ഒരുങ്ങുകയാണിപ്പോൾ. Moto G എന്ന കമ്പനിയുടെ മൊബൈൽ ഫോണിൽ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നതെന്ന വിവരം ലഭിച്ചുകഴിഞ്ഞു. ആ മൊബൈലിന്റെ IP കണ്ടുപിടിച്ചു അധികൃതരെ ഏൽപ്പിക്കാനുള്ള തീരുമാനത്തിൽ ആണ് റാഫ മീഡിയ.

റാഫാ മീഡിയ ഒരു ഗവ. രെജിസ്റ്റേഡ് മീഡിയ ആയതിനാൽ അനുവാദമില്ലാതെ റാഫയുടെ ലോഗോ ഇതുപോലെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ കടുത്ത നിയമ നടപടികൾ സ്വീകരിക്കുമെന്ന് റാഫാ റേഡിയോ അധികൃതർ ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply