പ്രൊട്ടസ്റ്റന്റ് നവീകരണത്തിനു 500 വയസ്സ്

1517 ഒക്ടോബർ 31 ന് മാർട്ടിൻ ലൂഥർ ജർമനിയിലെ വിറ്റൻബർഗ് കാസിൽ ചർച്ചിന്റെ വാതിൽക്കൽ 95 തീസിസുകള്‍ പ്രസിദ്ധീകരിച്ച ശേഷം തുടക്കമിട്ട പ്രൊട്ടസ്റ്റന്റ് നവീകരണത്തിനു 2017-ൽ 500 വയസ്സ്.

നന്മ ചെയ്യുന്നതിലൂടെ മനുഷ്യർക്ക് രക്ഷ നേടാൻ കഴിയില്ല, വിശ്വസിക്കുന്നവർക്കെല്ലാം ദൈവം സൌജന്യമായി രക്ഷ പ്രദാനം ചെയ്യുന്നു എന്ന സുവിശേഷ സന്ദേശം വീണ്ടും കണ്ടെത്തുന്നതിന് മാര്‍ട്ടിന്‍ ലൂഥര്‍ നിദാനമായി തീര്‍ന്നു. അതേസമയം, യൂറോപ്പിലുടനീളം വിറ്റൻബർഗിൽനിന്ന് പുറത്തുവന്ന പ്രചോദനങ്ങൾ മറ്റുള്ളവരെ ബൈബിള്‍ പുതിയ രീതികളിൽ വ്യാഖ്യാനിക്കാൻ പ്രചോദിപ്പിക്കുകയും, ഇന്നു നിലവിലുണ്ടായിരുന്ന പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളുടെ ഉത്ഭവത്തിനു കാരണമായി തീരുകയും ചെയ്തു. കത്തോലിക്കാ സഭയും പല മാറ്റങ്ങള്‍ വരുത്തി സഭയില്‍ വിവിധ പരിഷ്കാരങ്ങൾ അവതരിപ്പിച്ചു.

ഇന്ന് പ്രസക്തമായ നിരവധി ആശയങ്ങൾ – സാമൂഹ്യ സമത്വം, മനസ്സാക്ഷിസ്വാതന്ത്ര്യം, സഹനശീലം, വ്യക്തിവാദം, മതസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, സമത്വം, പാവപ്പെട്ടവര്‍ക്ക് ആശ്വാസം, സാക്ഷരത, സാർവ്വലൌകിക വിദ്യാഭ്യാസം, പൊതു സംഭാഷണത്തിന്റെ പ്രാധാന്യം – ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതും ലൂഥറിന്റെ നവീകരണമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply