പി. വൈ. പി. എ റീജിയൻ താലന്ത് പരിശോധന 26ന്

 

post watermark60x60

ഷാർജ: പി. വൈ. പി. എ, യു. എ. ഇ റീജിയൻ താലന്ത് പരിശോധന 26ന് രാവിലെ ഒൻപതിന് വർഷിപ് സെന്ററിൽ നടക്കും. ലളിതഗാനം, സംഘഗാനം, ബൈബിൾ ക്വിസ്, ഉപന്യാസം, പ്രസംഗം, കഥ, കവിത, ചിത്രരചന എന്നീ വിഭാഗങ്ങളിലാണിത്.

23 യൂണിറ്റുകളിൽ നിന്നുള്ള 350 പ്രതിഭകൾ പങ്കെടുക്കും. വൈകിട്ട് സമാപനസമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. പാസ്‌റ്റർ പി.എം.സാമുവൽ, സൈമൺ ചാക്കോ, ഷിബു മുള്ളംകാട്ടിൽ, സാമുവൽ ജോൺസൺ, ജോബിൻ ജോൺ, ജെൻസൻ മാമ്മൻ, റോബിൻ സാം മാത്യു, ബ്ലസൻ തോണിപ്പാറ എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

You might also like