പി. വൈ. പി. എ റീജിയൻ താലന്ത് പരിശോധന 26ന്
ഷാർജ: പി. വൈ. പി. എ, യു. എ. ഇ റീജിയൻ താലന്ത് പരിശോധന 26ന് രാവിലെ ഒൻപതിന് വർഷിപ് സെന്ററിൽ നടക്കും. ലളിതഗാനം, സംഘഗാനം, ബൈബിൾ ക്വിസ്, ഉപന്യാസം, പ്രസംഗം, കഥ, കവിത, ചിത്രരചന എന്നീ വിഭാഗങ്ങളിലാണിത്.
23 യൂണിറ്റുകളിൽ നിന്നുള്ള 350 പ്രതിഭകൾ പങ്കെടുക്കും
. വൈകിട്ട് സമാപനസമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. പാസ്‌റ്റർ പി.എം.സാമുവൽ, സൈമൺ ചാക്കോ, ഷിബു മുള്ളംകാട്ടിൽ, സാമുവൽ ജോൺസൺ, ജോബിൻ ജോൺ, ജെൻസൻ മാമ്മൻ, റോബിൻ സാം മാത്യു, ബ്ലസൻ തോണിപ്പാറ എന്നിവർ നേതൃത്വം നൽകും.

- Advertisement -

